നിക്ഷേപ തട്ടിപ്പ്: കൂടുതൽ കേസുകളിൽ ജാമ്യം ലഭിച്ച് എം.എല്‍.എ എം. സി കമറുദ്ദീന്‍
11 വഞ്ചന കേസുകളില്‍ കൂടി എം.എല്‍.എക്ക് ജാമ്യം കിട്ടിയിരിക്കുന്നത്. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
11 വഞ്ചന കേസുകളില്‍ കൂടി എം.എല്‍.എക്ക് ജാമ്യം കിട്ടിയിരിക്കുന്നത്. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ തനിക്ക് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ പൂക്കോയ തങ്ങളെ പിടികൂടാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.
അതേസമയം ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട 36 കേസുകളിൽ കൂടി എം. സി കമറുദ്ദീനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു.
എല്ലാത്തിനും ഉത്തരവാദി എം.ഡി പൂക്കോയ തങ്ങളെന്ന് പ്രതിഭാഗം വാദിച്ചു. പൂക്കോയ തങ്ങൾ ഒളിവിലായതിനാൽ രണ്ടാം പ്രതിയെ കസ്റ്റഡിയിൽ വിടുന്നത് ശരിയല്ല.
രാഷ്ട്രീയ പ്രേരിതമായി ചുമത്തിയിരിക്കുന്ന കേസുകളുടെ പേരില്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ വിടാനോ റിമാന്‍ഡ് ചെയ്യാനോ സാധിക്കില്ലെന്നും ശ്രീധരന്‍ ചൂണ്ടിക്കാണിച്ചു.