കാസർകോട് ജില്ലയിൽ കൊറഗ വിഭാഗത്തിന് പ്രത്യേക പദ്ധതികള്‍ ഈ വര്‍ഷം; 154 കുടുംബങ്ങളുടെ വീട് അറ്റകുറ്റ പണി നടത്തും
സംസ്ഥാനത്ത് കൊറഗ വിഭാഗമുള്ള ഏക ജില്ലയാണ് കാസര്‍കോട്. നിലവില്‍ 585 കൊറഗ കുടുംബങ്ങളാണ് ജില്ലയുടെ വിവിധ മേഖലകളില്‍ താമസിക്കുന്നത്.
സംസ്ഥാനത്ത് കൊറഗ വിഭാഗമുള്ള ഏക ജില്ലയാണ് കാസര്‍കോട്. നിലവില്‍ 585 കൊറഗ കുടുംബങ്ങളാണ് ജില്ലയുടെ വിവിധ മേഖലകളില്‍ താമസിക്കുന്നത്.
1200 ആള്‍ക്കാരിലാണ് സര്‍വേ നടത്തുന്നത്. ഇരുസമുദായങ്ങളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 20 യുവതീ യുവാക്കളെ ഉപയോഗപ്പെടുത്തിയാണ് സര്‍വ്വേ.
ജില്ലാ പഞ്ചായത്തിൻ്റെ സമഗ്ര വികസന പദ്ധതികളും കൊറഗ വിഭാഗത്തിനായി ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ട്.
ബദിയഡുക്ക പഞ്ചായത്തിലെ പെരഡാല കൊറഗ കോളനിയുടെ സമഗ്ര വികസനത്തിനായി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വെച്ചിട്ടുണ്ട്. കോളനിയിലെ 44 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍
18നും 40 വയസ്സിനും ഇടയില്‍ പ്രായമുളള കുടുംബശ്രീയില്‍ അംഗങ്ങളല്ലാത്ത വനിതകളെ ഉള്‍പ്പെടുത്തിയാണ് ഓക്‌സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നത്.