വിശുദ്ധ ഹജ്ജ് കര്‍മ്മം; സയ്യിദ് കണ്ണവം തങ്ങള്‍ക്ക് സഅദിയ്യയില്‍ യാത്രയയപ്പ് നല്‍കി, കെ.പി ഹുസൈന്‍ സഅദി ഉദ്ഘാടനം ചെയ്‌തു

  • Post category:local news / news
  • Reading time:1 min read
You are currently viewing വിശുദ്ധ ഹജ്ജ് കര്‍മ്മം; സയ്യിദ് കണ്ണവം തങ്ങള്‍ക്ക് സഅദിയ്യയില്‍ യാത്രയയപ്പ് നല്‍കി, കെ.പി ഹുസൈന്‍ സഅദി ഉദ്ഘാടനം ചെയ്‌തു

ദേളി / കാസർകോട്: വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ യാത്ര തിരിക്കുന്ന സഅദിയ്യ സെക്രട്ടറിയും എസ്.വൈ.എസ് ജില്ലാ ഉപാധ്യക്ഷനുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അല്‍ അഹ്ദല്‍ കണ്ണവം തങ്ങള്‍ക്ക് യാത്രയപ്പ് നല്‍കി. സയ്യിദ് ഇസ്‌മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ പ്രാര്‍ത്ഥന നടത്തി. സെക്രട്ടറി കെ.പി ഹുസൈന്‍ സഅദി ഉദ്ഘാടനം ചെയ്‌തു.

പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പ്രസംഗിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതം പറഞ്ഞു.

കെ.കെ ഹുസൈന്‍ ബാഖവി, ഉബൈദുല്ലാഹി സഅദി നദ്‌വി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, സയ്യിദ് ജാഫര്‍ സ്വാദിക് തങ്ങള്‍ മാണിക്കോത്ത്, അബ്ദുല്ല ഫൈസി മൊഗ്രാല്‍, അസ്‌കര്‍ ബാഖവി, ശരീഫ് സഅദി മാവിലാടം, അസ്‌ഫാഖ് മിസ്ബാഹി, അബ്ദുല്‍ കരീം സഅദി ഏണിയാടിഎന്നിവർ നേതൃത്വം നൽകി.

ചിയ്യൂര്‍ അബ്ദുല്ല സഅദി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ശറഫുദ്ദീന്‍ സഅദി, ആബിദ് സഖാഫി, സി.പി അബ്ദുല്ല ഹാജി ചെരുമ്പ, അലി പൂച്ചക്കാട്, അഹ്‌മദ് ഷിറിന്‍, സി.എം.എ ചേരൂര്‍, അഷ്‌റഫ് കരിപ്പൊടി, അഹ്‌മദലി ബെണ്ടിച്ചാല്‍, അബ്ദുല്‍ റഹീം ഹാജി അല്‍ മദീന, കലീല്‍ മാക്കോട്, താജുദ്ദീന്‍ ഉദുമ തുടങ്ങിയവർ സംബന്ധിച്ചു.

0Shares