
കാസർകോട്: പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായ ആലംപാടി ഉസ്താദിൻ്റെ പേരിൽ ആലംപാടി റഹ്മാനിയ്യ നഗറിൽ സ്ഥാപിക്കുന്ന ആലംപാടി ഉസ്താദ് സ്മാരക സൗധത്തിന് സയ്യിദ് അലി ബാഫഖി തങ്ങൾ ശിലാസ്ഥാപനം നടത്തി. സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി പ്രൊഫ. മുഹമ്മദ് സ്വാലിഹ് സഅദി ഉദ്ഘാടനം ചെയ്തു.

സയ്യിദ് യു. പി. എസ് തങ്ങൾ, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, ശാക്കിർ മൗലവി ബേക്കൂർ, ശാഹുൽ ഹമീദ് മുസ്‌ലിയാർ മുട്ടം, കെ. പി അബ്ദുർറഹ്മാൻ സഖാഫി, യുസുഫ് സഅദി അയ്യങ്കേരി, ശമീൽ ഷാർജ, ശംസുദ്ദീൻ നടുവണ്ണൂർ, ജുനൈദ് വടകര എന്നിവർപ്രസംഗിച്ചു. അബ്ദുല്ല നാഷനൽ സ്വാഗതവും അബ്ദുർറസാഖ് സഖാഫി കോട്ടക്കുന്ന് നന്ദിയും പറഞ്ഞു.
