പി.​സി ജോ​ര്‍​ജി​നൊ​പ്പം സ്വ​പ്ന​യും ക്രൈം ​ ന​ന്ദ​കു​മാറും; ​സ്വപ്നയെ വെട്ടാന്‍ സരിത, പിന്നിൽ വൻ തിമിംഗലങ്ങൾ, മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ രഹസ്യമൊഴി നല്‍കി

  • Post category:news
  • Reading time:1 min read
You are currently viewing പി.​സി ജോ​ര്‍​ജി​നൊ​പ്പം സ്വ​പ്ന​യും ക്രൈം ​               ന​ന്ദ​കു​മാറും; ​സ്വപ്നയെ വെട്ടാന്‍ സരിത, പിന്നിൽ വൻ തിമിംഗലങ്ങൾ,                                           മ​ജി​സ്ട്രേ​റ്റ്                           കോ​ട​തി​യി​ല്‍ രഹസ്യമൊഴി നല്‍കി

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്റ്റ​റേ​റ്റ് സ്വ​പ്ന സു​രേ​ഷി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് തു​ട​രു​ന്ന​തി​നി​ടെ സ്വ​ര്‍​ണ​ക്ക​ട​ത്ത് വെ​ളി​പ്പെ​ടു​ത്ത​ലി​ലെ ഗൂ​ഢാ​ലോ​ച​ന
കേ​സി​ല്‍ സ​രി​ത എ​സ്.നാ​യ​ര്‍ ര​ഹ​സ്യ​മൊ​ഴി ന​ല്‍​കി. തി​രു​വ​ന​ന്ത​പു​രം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ വൈ​കീ​ട്ട് മൂ​ന്ന​ര​ക്കാ​ണ് സ​രി​ത ര​ഹ​സ്യ​മൊ​ഴി ന​ല്‍​കിയത്. സ്വപ്നയ്ക്കു പിന്നിൽ വൻ തിമിംഗലങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് സരിത വെളിപ്പെടുത്തി.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് പ​ങ്കു​ണ്ടെ​ന്ന് പ​റ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി. സി
ജോ​ര്‍​ജ് ത​ന്നെ സ​മീ​പി​ച്ച​താ​യി നേ​ര​ത്തെ സ​രി​ത പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. പി.​സി ജോ​ര്‍​ജി​നൊ​പ്പം സ്വ​പ്ന​ക്കും ക്രൈം ​ന​ന്ദ​കു​മാ​റി​നും ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ​ങ്കു​ണ്ടെ​ന്നാ​യി​രു​ന്നു
സ​രി​ത​യു​ടെ മൊ​ഴി. മു​ഖ്യ​മ​ന്ത്രി​യെ അ​നാ​വ​ശ്യ​മാ​യി വി​വാ​ദ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കു​ന്നു​ എ​ന്നാ​ണ് ജ​യി​ലി​ല്‍ വ​ച്ച്‌ സ്വ​പ്ന ത​ന്നോ​ട് പ​റ​ഞ്ഞ​തെ​ന്ന് സ​രി​ത.​എ​സ്.​നാ​യ​ര്‍ നേ​ര​ത്തെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു.

ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ഒ​രു തെ​ളി​വും ഹാ​ജ​രാ​ക്കാ​ന്‍ സ്വ​പ്ന​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ഒ​രു ജ്വ​ല്ല​റി ഗ്രൂ​പ്പി​നാ​യാ​ണ് സ്വ​പ്ന സ്വ​ര്‍​ണം ക​ട​ത്തി​യ​തെ​ന്നും സ​രി​ത ആ​രോ​പി​ച്ചി​രു​ന്നു. കോ​ട​തി​യി​ല്‍ ന​ല്‍​കിയ ര​ഹ​സ്യ
മൊ​ഴി​യിൽ സരിത അറിയുന്ന മുഴുവൻ വസ്തുതകളും വെളിപ്പെടുത്തിയതായാണ് സൂചന.

0Shares