സ്വപ്നയും സന്ദീപും എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങി; സ്വപ്‌നയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍; മരുന്ന് വേണ്ട, യോഗ ചെയ്താല്‍ ശരിയാകുമെന്ന് സ്വപ്ന കോടതിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing സ്വപ്നയും സന്ദീപും എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങി; സ്വപ്‌നയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍; മരുന്ന് വേണ്ട, യോഗ ചെയ്താല്‍ ശരിയാകുമെന്ന് സ്വപ്ന കോടതിയില്‍

വിവാദമായസ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എ ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. രക്തസമ്മര്‍ദം അടക്കമുള്ള രോഗങ്ങള്‍ ഉള്ളതിനാല്‍ മരുന്ന് വേണമെന്ന് സന്ദീപ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സ്വപ്നയും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് പറഞ്ഞെങ്കിലും തനിക്ക് മരുന്ന് വേണ്ടെന്നും യോഗ ചെയ്താല്‍ ശരിയാകുമെന്നും പിന്നീട് അറിയിച്ചു.

പ്രതികളുടെ സുഹൃത്തുക്കളുടെയും അടുത്തബന്ധുക്കളുടെയും ഫോണ്‍ നമ്പറുകള്‍ ഒരു ഗ്രൂപ്പാക്കി സദാ സൈബര്‍ നിരീക്ഷണത്തിലാക്കിയ ശേഷം ഈ നമ്പരുകളിലേക്ക് പൊതുവായി ഏതെങ്കിലും ഒരു നമ്പറില്‍നിന്ന് കോള്‍ വരുന്നുണ്ടോയെന്ന് പരിശോധിക്കും.

ഇത്തരത്തില്‍ വരുന്ന ഫോണിന്‍റെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി വിളിച്ചയാള്‍ ആരാണെന്ന് കണ്ടെത്തും. ഇത്തരത്തില്‍ ബെംഗളൂരുവില്‍നിന്ന് വന്ന ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നാണ് പ്രതികളുടെ ടവര്‍ ലൊക്കേഷനും താമസസ്ഥലവും കണ്ടെത്തിയത്.

0Shares