കാസർകോട് കന്യാലയിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ ദുരൂഹത ; പരാതിയുമായി നാട്ടുകാർ; പോലീസ് അന്വേഷണം ആരംഭിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing കാസർകോട് കന്യാലയിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ ദുരൂഹത ; പരാതിയുമായി നാട്ടുകാർ; പോലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട് ജില്ലയിലെ കന്യാലയിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു . ജാർഖണ്ഡ് സ്വദേശിയായ ശിവച്ഛ ഒന്നര മാസം മുമ്പാണ് ജോലി സ്ഥലത്ത് മരിച്ചത്. കന്യാലയിൽ കൃഷിപ്പണിക്കായി എത്തിയ ജാർഖണ്ഡിൽ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പമുള്ള ശിവച്ഛൻ ഡിസംബർ 23 നായിരുന്നു മരണപ്പെട്ടത്.

എന്നാൽ ഈ മരണ വിവരം പുറത്തറിയിക്കാതെ കൃഷി സ്ഥലത്ത് തന്നെ മൃതദേഹം മറവ് ചെയ്യുകയായിരുന്നു. മരണത്തിൽ ദുരൂഹതയുള്ളതിനാൽ മൃതദേഹം പുറത്തെടുത്ത് പൊലീസ് വിശദമായ പരിശോധന നടത്തും. കഴിഞ്ഞ ദിവസം മാത്രമാണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ച വിവരം നാട്ടുകാർ അറിഞ്ഞത്.

ഇതുമായി ബന്ധപ്പെട്ട് സ്ഥലമുടമയോടും തൊഴിലാളികളോടും വിവരമന്വേഷിച്ചപ്പോൾ നൽകിയ വിവരങ്ങളിൽ വൈരുദ്ധ്യമുണ്ടായിരുന്നു. മരത്തിൽ നിന്ന് ഷോക്കേറ്റ് കുളത്തിൽ വീണ് മരിച്ചെന്ന് സ്ഥലമുടമ പറഞ്ഞപ്പോൾ പനി ബാധിച്ച് മരിച്ചെന്നായിരുന്നു തൊഴിലാളികൾ നൽകിയ വിവരം. ഇതിനെ തുടർന്ന് മരണത്തിൽ ദുരൂഹതയുള്ളതായി കാണിച്ച് നാട്ടുകാർ പോലീസിന് പരാതി നൽകുകയായിരുന്നു.

നിലവിൽ മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ സ്ഥലമുടമയെയും തൊഴിലാളികളെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

0Shares