കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍; വില്‍പ്പനക്ക് കൊണ്ടു പോകുക യആയിരുന്നു

  • Post category:local news / news
  • Reading time:1 min read
You are currently viewing കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍; വില്‍പ്പനക്ക് കൊണ്ടു പോകുക യആയിരുന്നു

ഉപ്പള / കാസർകോട്: നിരവധി കേസുകളിലെ പ്രതിയെ 300 ഗ്രാം കഞ്ചാവുമായി കുമ്പള എക്സൈസ് സംഘം അറസ്റ്റ് ചെയ്‌തു. ഉപ്പള സന്തടുക്കയിലെ അബ്ദുല്‍ റഹിമാന്‍ എന്ന മുനീറിനെ(53)യാണ് അറസ്റ്റ് ചെയ്‌തത്.

കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി ഹരീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം സന്തടുക്കയില്‍ വെച്ച് വില്‍പ്പനക്ക് കൊണ്ടു പോകുകയായിരുന്ന കഞ്ചാവുമായി മുനീറിനെ പിടികൂടുക ആയിരുന്നു.

മുനീര്‍ നിരവധി കഞ്ചാവ് കടത്തു കേസുകളില്‍ പ്രതി കൂടിയാണെന്ന് എക്സൈസ് പറഞ്ഞു. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.സുരേഷ് ബാബു, പ്രവിന്റീവ് ഓഫിസര്‍മാരായ കെ.വി മനാസ്, രമേശന്‍, സിവില്‍ എക്സൈസ് ഓഫിസര്‍ ഹമീദ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ലിമ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

0Shares