വനിതാ ഡോക്ടറെ ശല്യപ്പെടുത്തി; ചോദ്യം ചെയ്‌ത ഹൗസ് സര്‍ജന് ക്രൂരമര്‍ദനം, എറണാകുളത്ത് രണ്ടുപേര്‍ പിടിയില്‍

  • Post category:Kerala / news
  • Reading time:1 min read
You are currently viewing വനിതാ ഡോക്ടറെ ശല്യപ്പെടുത്തി; ചോദ്യം ചെയ്‌ത ഹൗസ് സര്‍ജന് ക്രൂരമര്‍ദനം, എറണാകുളത്ത് രണ്ടുപേര്‍ പിടിയില്‍

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് ക്രൂരമര്‍ദനം. വനിത ഡോക്ടറെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്‌തതിനാണ് ഡോക്ടര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ഹൗസ് സര്‍ജനായ ഹരീഷ് മുഹമ്മദിനാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മട്ടാഞ്ചേരി സ്വദേശികളായ റോഷന്‍. ജോസനില്‍ എന്നിവരാണ് പിടിയിലായത്. ശനിയാഴ്‌ച പുലര്‍ച്ചെയായിരുന്നു സംഭവം.

രോഗിയെ കാണാനെത്തിയ രണ്ടുപേര്‍ വനിതാ ഡോക്ടറെ ശല്യം ചെയ്യാന്‍ ശ്രമിച്ചു. ഇത് സഹപ്രവര്‍ത്തകനായ ഹൗസ് സര്‍ജന്‍ ചോദ്യം ചെയ്‌തു. തുടര്‍ന്നാണ് ഇവര്‍ ഡോക്ടറെ മര്‍ദിച്ചത്. മര്‍ദനത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നു. മര്‍ദനത്തിന് പിന്നാലെ പുറത്തേക്ക് ഓടിയ രണ്ടുപേരെയും പൊലീസ് പിടികൂടുകയായിരുന്നു.

എറണാകുളം സെന്‍ട്രല്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്. നേരത്തെ കളമശേരി മെഡിക്കല്‍ കോളജിലും ഡോക്ടറെ മര്‍ദിച്ചിരുന്നു.

0Shares