ബിനീഷ് കോടിയേരി വിഷയത്തിൽ അന്വേഷണം നടക്കട്ടെ; താരസംഘടനയായ അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടെന്ന് സുരേഷ് ഗോപി

  • Post category:news
  • Reading time:1 min read
You are currently viewing ബിനീഷ് കോടിയേരി വിഷയത്തിൽ അന്വേഷണം നടക്കട്ടെ; താരസംഘടനയായ അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടെന്ന് സുരേഷ് ഗോപി

ബംഗളൂരു ലഹരിമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കാര്യത്തില്‍ താരസംഘടനയായ അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടെന്ന് സുരേഷ് ഗോപി എം.പി. വിഷയത്തില്‍ അന്വേഷണം നടക്കട്ടെ, കുറ്റവാളി ആരെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തും. അതിന് ശേഷം എന്തുനടപടി സ്വീകരിക്കണമെന്ന് സംഘടന തീരുമാനിക്കും.

എടുത്തുചാടിയെടുത്ത പല തീരുമാനങ്ങളും വിവാദമായിട്ടുണ്ട്. പലതും പിന്നീട് തിരുത്തേണ്ടി വന്നിട്ടുണ്ട്. അമ്മ രാഷ്ട്രീയ സംഘടനയല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് പൂജപ്പുര വാര്‍ഡില്‍ നിന്ന് മത്സരിക്കുന്ന വി.വി രാജേഷിന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മാധ്യമങ്ങളോടുള്ള മറുപടി. ബിനീഷിനെതിരെ നടപടി വേണമെന്ന് അമ്മ എക്‌സിക്യുട്ടീവ് യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു.

0Shares