ഖുർആനില്‍ നിന്നുള്ള ചില ഭാഗങ്ങൾ നീക്കണമെന്ന ഹർജി തളളി സുപ്രീംകോടതി; പരാതിക്കാരന് പിഴ

  • Post category:news
  • Reading time:1 min read
You are currently viewing ഖുർആനില്‍ നിന്നുള്ള ചില ഭാഗങ്ങൾ നീക്കണമെന്ന ഹർജി തളളി സുപ്രീംകോടതി; പരാതിക്കാരന് പിഴ

വിശുദ്ധ ഖുർആനിലെ ചില ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പിഴയോടുകൂടി സുപ്രീംകോടതി തള്ളി. ഇത്തരമൊരു ഹർജി നൽകി കോടതിയുടെ സമയം പാഴാക്കിയതിന് 50000 രൂപ പിഴ അയക്കാനും കോടതി ഉത്തരവിട്ടു.

മറ്റ് വിശ്വാസികൾക്കെതിരെ അക്രമവാസനയുണ്ടാക്കുന്ന പ്രഭാഷണങ്ങൾ അടങ്ങിയ 26 ഭാഗങ്ങൾ വിശുദ്ധ ഖുറാനിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഷിയ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ് വിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഗൗരവത്തോടുകൂടിയല്ല, പ്രശസ്തി താല്പര്യം മാത്രമാണ് ഇത്തരം ഹർജികൾക്ക് പിന്നിലെന്ന് കോടതി നിരീക്ഷിച്ചു.

0Shares