
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിയന്ത്രണത്തിനെതിരായ ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിംകോടതി. ഉചിതമായ സമയത്ത് ഇടപെടാം. വിഷയം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. ഹിജാബ് നിയന്ത്രണം ചോദ്യംചെയ്ത് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹർജിയില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചില്‍ തിങ്കളാഴ്ചയും വാദം തുടരും.

വിധി വരുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് കോടതി അറിയിച്ചു. സ്‌കൂളുകളും കോളേജുകളും തുറക്കാനും കോടതി നിര്‍ദേശിച്ചു. വാദങ്ങള്‍ക്കിടയിലെ പരാമര്‍ശങ്ങളും നിരീക്ഷണങ്ങളും വിധി വരുന്നത് വരെ വാര്‍ത്തയാക്കരുതെന്ന് മാധ്യമങ്ങളോട് കോടതി നിര്‍ദേശിച്ചു. കര്‍ണാടക ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി ഉള്‍പ്പെട്ട മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
