
യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തര്‍പ്രദേശില്‍ തടവില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പനെ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവ്. എയിംസിലോ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലോ പ്രവേശിപ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം നല്‍കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. കാപ്പന് ചികിത്സ നല്‍കേണ്ടതാണ് അത്യാവശ്യമെന്ന് കോടതി നിരീക്ഷിച്ചു. സിദ്ദിഖ് കാപ്പന്‍റെ ആരോഗ്യനില സംബന്ധിച്ച് റിപ്പോര്‍ട്ട് യുപി സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു.
കാപ്പന്‍ കോവിഡ് മുക്തനായെന്നും ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റിയതായും യു.പി സര്‍ക്കാര്‍ വ്യക്തമാക്കി. കാപ്പന് മുറിവ് പറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
