
സുപ്രീം കോടതി എന്ന നിലയിൽ മുസ്‌ലിം സമുദായത്തിൽപെട്ടവർ സിവിൽ സർവീസിലേക്ക് നുഴഞ്ഞു കയറുന്നു എന്ന് വിമർശിക്കാൻ ഒരാളെയും അനുവദിക്കില്ല എന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, കെ.എം. ജോസഫ് എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ജാമിയ മിലിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ സിവിൽ സർവ്വീസിൽ എത്തുന്നത് ഗൂഢാലോചനയാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് കോടതി വ്യക്തമാക്കി.
മുസ്‌ലിങ്ങൾ ധാരാളമായി എത്തുന്നത് യു.പി.എസ്.സി ജിഹാദ് ആണെന്ന് ആരോപിച്ച് തുടരുന്ന സുദർശൻ ടി.വി പരമ്പര സംപ്രേക്ഷണം ചെയ്യുന്നത് സുപ്രീം കോടതി വിലക്കി. രാജ്യത്ത് നിലവിലുള്ള മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പേരിൽ എന്തും പറയാമെന്ന് കരുതേണ്ടെന്നും കോടതി മുന്നറിയിപ്പ് നൽകി. മറ്റ് പൗരന്മാർക്കുള്ള സ്വാതന്ത്ര്യം മാത്രമേ മാധ്യമ പ്രവർത്തകർക്കും ഉള്ളൂ. അമേരിക്കയിലേത് പോലെ മാധ്യമ പ്രവർത്തകർക്ക് പ്രത്യേക സ്വാതന്ത്ര്യം ഇവിടെയില്ലെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റിസ് കെ.എം. ജോസഫ് നിരീക്ഷിച്ചു.

ദൃശ്യമാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന്‍റെ പരിധി നിശ്ചയിക്കാൻ സമിതി രൂപീകരിക്കേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു. നിലവിലുള്ള ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍റെ വിഷയമല്ല ഇത്. ജാമിയ മില്ലിയയിലെ വിദ്യാര്‍ത്ഥികള്‍ സിവില്‍ സര്‍വീസുകളില്‍ നുഴഞ്ഞുകയറാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് നിങ്ങള്‍ പറയുമ്പോള്‍ അത് അനുവദിക്കാനാകില്ല.
ഒരു സമൂഹത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള വഞ്ചനാപരമായ ശ്രമമാണിത്. ഇതനുവദിക്കാനാവില്ല. ഒരു സമുദായത്തെയോ വ്യക്തിയോ ലക്ഷ്യം വെച്ച് അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്കുള്ള ശക്തി വളരെ വലുതാണ്. എന്നാല്‍ ടി.ആര്‍.പി റേറ്റിംഗ് മാത്രം നോക്കി പരിപാടികള്‍ നിര്‍മ്മിക്കരുത്. കോടതി പറഞ്ഞു.
