വിദ്യാര്‍ഥിയെ ടെറസിനുമുകളില്‍ കൊണ്ടുപോയി തലകീഴായി പിടിച്ച്‌ താഴേക്കിടുമെന്ന്​ ഭീഷണിപ്പെടുത്തി; അധ്യാപകന്‍ അറസ്​റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing വിദ്യാര്‍ഥിയെ ടെറസിനുമുകളില്‍ കൊണ്ടുപോയി തലകീഴായി പിടിച്ച്‌ താഴേക്കിടുമെന്ന്​ ഭീഷണിപ്പെടുത്തി;  അധ്യാപകന്‍ അറസ്​റ്റില്‍

സ്‌കൂൾ വിദ്യാര്‍ഥിയെ ടെറസിനുമുകളില്‍ കൊണ്ടുപോയി തലകീഴായി പിടിച്ച്‌ താഴേക്കിടുമെന്ന്​ ഭീഷണിപ്പെടുത്തിയ അധ്യാപകന്‍ അറസ്​റ്റില്‍. ​യുപിയിലെ മിര്‍സാപൂരിലെ സ്‌കൂളിലാണ്​ സംഭവം.
കുട്ടിയെ തലകീഴായി പിടിച്ചിരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ്​ പൊലീസ്​ നടപടി എടുത്തത്​. പ്രധാന അധ്യാപകന്‍ മനോജ്​ വിശ്വകര്‍മയാണ്​ അറസ്​റ്റിലായത്​.

വ്യാഴാഴ്​ച ഉച്ചഭക്ഷണ ഇടവേളയില്‍ വിദ്യാര്‍ഥികള്‍ പുറത്ത് കളിച്ചു കൊണ്ടിരിക്കുമ്പോളാണ്​ അധ്യാപകന്‍റെ അതിക്രമം അരങ്ങേറിയത്​. മറ്റൊരു വിദ്യാര്‍ഥിയെ കടിച്ചതിന് മാപ്പ്​ ചോദിക്കണമെന്ന്​ പറഞ്ഞായിരുന്നു വിദ്യാര്‍ഥിയെ തലകീഴായി പിടിച്ചത്​. സോനു യാദവ്​ എന്ന രണ്ടാം ക്ലാസുകാരനായിരുന്നു ഇര.​

സോനുവിനെ ബലമായി പിടിച്ച്‌ മുകളിലത്തെ നിലയിലേക്ക് വലിച്ചിഴച്ചു. ‘സോറി’ പറഞ്ഞില്ലെങ്കില്‍ താഴെയിടുമെന്ന് മറ്റ്​ വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെ ഭീഷണിപ്പെടുത്തി. സോനുവിന്‍റെ നിലവിളികേട്ട്​ കൂടുതല്‍ കുട്ടികള്‍ തടിച്ചുകൂടിയ ശേഷമാണ് സോനുവിനെ വിട്ടയച്ചത്. ജുവനൈല്‍ ജസ്റ്റിസ് ആക്​ട്​ വകുപ്പുകള്‍ പ്രകാരമാണ്​ അധ്യാപകനെ അറസ്​റ്റ്​ ചെയ്​തത്​.

0Shares