ക്ലാസിൽ ഇരുന്നപ്പോൾ വീട്ടിൽ പോകാൻ ആഗ്രഹം; സ്‌കൂൾ അടപ്പിക്കാനായി വിദ്യാർത്ഥി സഹപാഠികൾക്ക് കുടിവെള്ളത്തിൽ കീടനാശിനി കലർത്തി നൽകി

  • Post category:news
  • Reading time:1 min read
You are currently viewing ക്ലാസിൽ ഇരുന്നപ്പോൾ വീട്ടിൽ പോകാൻ ആഗ്രഹം; സ്‌കൂൾ അടപ്പിക്കാനായി വിദ്യാർത്ഥി സഹപാഠികൾക്ക് കുടിവെള്ളത്തിൽ കീടനാശിനി കലർത്തി നൽകി

കീടനാശിനി കലർത്തിയ വെള്ളം കുടിച്ച് ഒഡീഷയിൽ 19 വിദ്യാർത്ഥികൾ അവശനിലയിൽ.സ്‌കൂളിലെ ഒരു വിദ്യാർത്ഥി തന്നെയാണ് കുടിവെളളത്തിൽ കീടനാശിനി കലർത്തി സഹപാഠികൾക്ക് നൽകിയത്. സ്‌കൂൾ അടയ്ക്കാൻ വേണ്ടിയായിരുന്നു കുട്ടി വെള്ളത്തിൽ കീടനാശിനി കലർത്തിയതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ പ്രേമാനന്ദ പാലേയ് പറഞ്ഞു.

ബർഗഡ് ജില്ലയിലെ കാംഗാവ് ഹയർസെക്കൻഡറി സ്‌കൂളിൽ ആർട്‌സ് സ്ട്രീമിൽ പതിനൊന്നാം ക്ലാസിലേക്ക് വിദ്യാർത്ഥി പ്രവേശനം നേടിയിരുന്നു. ഡിസംബർ 4 ന് തൻ്റെ ഗ്രാമമായ നുവാപള്ളിയിലേക്ക് പോയ കുട്ടി ഡിസംബർ 6 ന് സ്‌കൂളിലേക്ക് തിരിച്ചെത്തി. വീണ്ടും വീട്ടിൽ പോകാനുള്ള ആഗ്രഹത്തിലായിരുന്നതിനാലാണ് കുട്ടി വള്ളത്തിൽ കീടനാശിനി കലർത്തിയത്

0Shares