
ഇടതുപക്ഷ സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി തൊഴിലിനും വികസനത്തിനും മതേതരത്വ സംരക്ഷണത്തിനും എസ്.ടി.യു സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമര സംഗമങ്ങള്‍ക്ക് 29ന് കാസര്‍കോട്ട് തുടക്കമാവും.

എല്ലാ ജില്ലകളിലും നടക്കുന്ന സമര സംഗമങ്ങള്‍ ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമാപിക്കും. 29ന് മൂന്ന് മണിക്ക് കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.
