കുടുംബശ്രീ കുടിവെള്ള സ്ഥാപനത്തെ തകർക്കരുത്; 13ന് ഫുഡ് സേഫ്റ്റി ഓഫീസിലേക്ക് എസ്.ടി.യു മാർച്ച്

  • Post category:local news / news
  • Reading time:2 mins read
You are currently viewing കുടുംബശ്രീ കുടിവെള്ള സ്ഥാപനത്തെ തകർക്കരുത്; 13ന് ഫുഡ് സേഫ്റ്റി ഓഫീസിലേക്ക് എസ്.ടി.യു മാർച്ച്

കാസർകോട്: സ്വകാര്യ കുടിവെള്ള വിതരണ മാഫിയക്ക് വേണ്ടി കാസർകോട് നഗരസഭ കുടുംബശ്രീ സംരംഭമായ പ്യുവർ വാട്ടർ യൂണിറ്റ് അടച്ച് പൂട്ടാനുള്ള ഫുഡ് സേഫ്റ്റി അധികതരുടെ നിലപാടിൽ പ്രതിഷേധിച്ച് 13ന് വ്യാഴാഴ്‌ച ഫുഡ് സേഫ്റ്റി അസി.കമ്മീഷണർ ഓഫീസിലേക്ക് എസ്.ടി.യു കാസർകോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തുവാൻ എസ്.ടി.യു ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തിൽ എസ്..ടി.യു ജില്ലാ പ്രസിഡണ്ട് എ.അഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി മുത്തലിബ് പാറക്കെട്ട് സ്വാഗതം പറഞ്ഞു.

യോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്‌തു. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. എസ്.ടി.യു ദേശീയ വൈസ്. പ്രസിഡണ്ട് എ.അബ്ദുൽ റഹ്മാൻ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.മുഹമ്മദ് അഷ്റഫ്, വൈസ്. പ്രസിഡണ്ട് അഷ്റഫ് എടനീർ, സെക്രട്ടറി ഷരീഫ് കൊടവഞ്ചി, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എ.എം കടവത്ത്, സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെർക്കള, എസ്.ടി.യു ജില്ലാ ഭാരവാഹികളായ മുംതാസ് സമീറ, പി.പി.നസീമ ടീച്ചർ, ഷംസുദീൻ ആയിറ്റി, മാഹിൻ മുണ്ടക്കൈ ,കുഞ്ഞാമദ് കല്ലൂരാവി, പി.ഐ.എ ലത്തീഫ്, മൊയ്‌തീൻ കൊല്ലമ്പാടി, എൽ.കെ.ഇബ്രാഹിം, ടി.പി.മുഹമ്മദ് അനീസ്, ബീഫാത്തിമ ഇബ്രാഹിം പ്രസംഗിച്ചു.

ഉമ്മർ അപ്പോളൊ, സി.എ.ഇബ്രാഹിം എതിർത്തോട്, ഷക്കീല മജീദ്, കെ.മുഹമ്മദ് റഫീഖ്, അസീസ് മഞ്ചേശ്വരം, ഇസ്മായിൽ തൈക്കടപ്പുറം, മജീദ് സന്തോഷ് നഗർ, മൻസൂർ മല്ലത്ത്, അഷ്റഫ് ബി.എം, ഫിറോസ് മടക്കര, മുഹമ്മദ് ഉപ്പള ഗേറ്റ്, എം.കെ.ഇബ്രാഹിം പൊവ്വൽ, ഷിഹാബ് റഹ്മാനിയ നഗർ, ശുക്കൂർ ചെർക്കള, കെ.ടി.അബ്ദുൽ റഹ്മാൻ, സുബൈർ മാര, സിദ്ധീഖ് ചക്കര , ഇൽയാസ് ബേക്കൽ, ബഷീർ പള്ളങ്കോട്, എം.നൈമുന്നിസ, നൂർജഹാൻ സി.എ, സക്കീന എം.ടി.പി, കെ. പള്ളിക്കുഞ്ഞി, മുഹമ്മദ് കുഞ്ഞി കോയിപ്പാടി, ഫുളൈൽ തൃക്കരിപ്പൂർ, കദീജ കെ, സഫിയ പി.കെ, കെ.കുഞ്ഞിരാമൻ, ആരിഫഎം, മൊയിനുദ്ദീൻ ചെമ്മനാട് ,അഷ്റഫ് മുതലപ്പാറ, താജുദ്ദീൻ പുളിക്കൂർ, എച്ച്.കെ.അബ്ദുല്ല, അനീസ മൻസൂർ മല്ലത്ത്, സുഹറ പൈവളിഗെ, അബ്ദുല്ല കൊല്ലമ്പാടി, ബൽക്കീസ് ടി.എം, ബി.എസ്.അബ്ദുല്ല, ആസിഫ് മഞ്ചേശ്വരം, മൊയ്‌തീൻ ഹൊസങ്കടി, റഹീം നെല്ലിക്കുന്ന് സംബന്ധിച്ചു.

0Shares