
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനമായ തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. നഗരത്തില്‍ ബുധനാഴ്ച മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നഗരസഭാ തീരുമാനം. വ്യാപാര സ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ തുറക്കാവൂ എന്നത് ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങളാണ് നടപ്പിലാക്കുക. നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു.
മേയറും വ്യാപാരി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ആള്‍കൂട്ടം മാര്‍ക്കറ്റില്‍ എത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മേയര്‍ പറഞ്ഞു. നഗരസഭ ജീവനക്കാരും പോലീസും ചാല, പാളയം മാര്‍ക്കറ്റുകളിലെ പ്രവേശന കവാടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. തിരുവനന്തപുരം നഗരത്തില്‍ ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് നഗരസഭ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത്.

നിയന്ത്രണങ്ങള്‍ ഇങ്ങനെ:
1.തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളില്‍ നഗരത്തിലെ പച്ചക്കറിക്കടകള്‍ തുറക്കാം.
2.തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാളുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളും തുറന്നുപ്രവര്‍ത്തിക്കാം.
3.മത്സ്യവ്യാപാരം 50 ശതമാനമേ പാടുള്ളു.
4.പലചരക്ക് കടകള്‍ക്കും മറ്റ് കടകളും ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം.
- ഇറച്ചി കച്ചവടം രാവിലെ 11 വരെ മാത്രമേ അനുവദിക്കുകയുള്ളു. കോഴിയിറച്ചി വില്‍ക്കുന്ന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ തുറക്കാന്‍ പാടുള്ളു.
6.പാളയം, ചാല മാര്‍ക്കറ്റുകളുടെ കവാടങ്ങളില്‍ പരിശോധന ഏര്‍പ്പെടുത്തും
7.നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരും പോലീസും ചേര്‍ന്നാകും രണ്ട് മാര്‍ക്കറ്റുകളിലെയും പ്രവേശന കവാടങ്ങളില്‍ ആളുകളെ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യും
- പ്രോട്ടോക്കോള്‍ പാലിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് താത്കാലികമായി റദ്ദാക്കി അവ അടപ്പിക്കും.
9.നഗരത്തിലെ കടകളുടെ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ നാല് ഹെല്‍ത്ത് സ്‌ക്വാഡുകളെ നിയോഗിക്കും.
