തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തില്‍ കര്‍ശന നിയന്ത്രണം; ജീവനക്കാരുടെ യാത്രാ സൗകര്യത്തിന് കെ.എസ്.ആർ.ടി.സി പ്രത്യേക സര്‍വ്വീസ്

  • Post category:local news
  • Reading time:1 min read
You are currently viewing തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തില്‍ കര്‍ശന നിയന്ത്രണം; ജീവനക്കാരുടെ യാത്രാ സൗകര്യത്തിന് കെ.എസ്.ആർ.ടി.സി പ്രത്യേക സര്‍വ്വീസ്

കാസര്‍കോട്: തെരഞ്ഞെടുപ്പ് പ്രചരണം അന്തിമ ഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് തുടരണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളുടെ കോമ്പൗണ്‍ഡില്‍ പ്രിസൈഡിങ് ഓഫീസര്‍ക്കും ഫസ്റ്റ് പോളിങ് ഓഫീസര്‍ക്കും മാത്രമാണ് പ്രവേശനം അനുവദിക്കുക. മറ്റുള്ള പോളിങ് ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേക്ക് പോകുന്നതിന് ഒരുക്കിയ വാഹനത്തില്‍ കയറിയിരിക്കണം.

വാഹനത്തില്‍ കിറ്റും ചെക്ക് ലിസ്റ്റും ഉണ്ടാകും. പ്രിസൈഡിങ് ഓഫീസര്‍ക്കും ഫസ്റ്റ് പോളിങ് ഓഫീസറും ഇ. വി എമ്മും മറ്റ് തെരഞ്ഞെടുപ്പ് സാമഗ്രികളും വാങ്ങി വരുന്നതിന് മുമ്പ് മറ്റ് പോളിങ് ഉദ്യോസ്ഥര്‍ ചെക്ക് ലിസ്റ്റ് പരിശോധിച്ച് കിറ്റില്‍ സാമഗ്രികള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. കുറവുണ്ടെങ്കില്‍ സെക്ടറല്‍ ഓഫീസര്‍ അറ്റന്‍ഡന്‍സ് രേഖപ്പെടുത്താനെത്തുമ്പോള്‍ അിറയിക്കണം. പോളിങ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ കോവിഡ് പരിശോധനയ്ക്ക് മൊബൈല്‍ ടെസ്റ്റിങ് സൗകര്യമേര്‍പ്പെടുത്തും.

അതേപോലെ തന്നെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് എത്തിച്ചേരുന്ന ജീവനക്കാരുടെ യാത്രാ സൗകര്യത്തിന് ഡിസംബര്‍ 13 ന് കാഞ്ഞങ്ങാട് പരപ്പ റൂട്ടില്‍ രാവിലെ ആറ് മുതല്‍ 12 വരെയും കാസര്‍കോട് ബോവിക്കാനും റൂട്ടില്‍ രാവിലെ 6.30 മുതല്‍ 12 വരെയും 10-15 മിനിറ്റ് ഇടവേളകളില്‍ പ്രത്യേകം കെ.എസ്.ആർ.ടി.സി സൗകര്യം ഏര്‍പ്പെടുത്തും.

0Shares