
മുതിർന്ന സി.പി.എം നേതാവും മുൻമുഖ്യമന്ത്രിയുമായ വി. എസ് അച്യുതാനന്ദൻ കൊവിഡ് വാക്‌സിന്‍റെ രണ്ടാംഡോസ് സ്വീകരിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിയാണ് അദ്ദേഹം വാക്‌സീൻ സ്വീകരിച്ചത്.

വാക്‌സീന്‍റെ രണ്ടാം ഡോസ് സ്വീകരിച്ച വിവരം അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെയാണ് അറിയിച്ചത്. മഹാമാരിയുടെ രണ്ടാംതരംഗം ശക്തി പ്രാപിക്കുകയാണ്. കരുതലും അച്ചടക്കവും അനിവാര്യമാണ്. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് ഈ ഘട്ടവും അതിജീവിക്കാമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നു.
