കോവിഡ് ക്ലസ്റ്ററുകള്‍ മറച്ച് വയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; എല്ലാ സ്ഥാപനങ്ങളും കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യ മന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing കോവിഡ് ക്ലസ്റ്ററുകള്‍ മറച്ച് വയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; എല്ലാ സ്ഥാപനങ്ങളും കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യ മന്ത്രി

കേരളത്തിൽ കോവിഡ് ക്ലസ്റ്ററുകള്‍ മറച്ച് വയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ടയില്‍ ഒമിക്രോണ്‍ ക്ലസ്റ്ററായ സ്വകാര്യ നഴ്‌സിംഗ് കോളേജ് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചിരുന്നില്ല. ഈ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായും വീണാ ജോര്‍ജ് വ്യക്തമാക്കി.

എല്ലാ സ്ഥാപനങ്ങളും കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. കേസുകളുടെ വിശദാംശങ്ങള്‍ ജില്ലയിലെ സ്വകാര്യ നഴ്‌സിംഗ് കോളേജ് അധികൃതര്‍ മറച്ച് വച്ചതായി ആരോപണവും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശവുമായി ആരോഗ്യ മന്ത്രി രംഗത്തെത്തിയത്.

ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.എം.ഒ യോട് ആവശ്യപ്പെട്ടതായും ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു.

0Shares