
കാസര്‍കോട്: പി. എം സ്വാനിധി- മേം ബി ഡിജിറ്റല്‍ കാമ്പയിനിന്‍റെ ഭാഗമായി കേരളത്തില്‍ ആദ്യമായി കാസര്‍കോട് നഗരസഭ പരിധിയില്‍ തെരുവ് കച്ചവടക്കാരെ ഡിജിറ്റല്‍ ഇടപാടിന് പ്രേരിപ്പിക്കുന്നതിന് പരിശീലനം നടത്തി. കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു.

നഗരസഭ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. ലോണ്‍ നല്‍കിയ ബാങ്കുകളുടെ പ്രതിനിധികള്‍ പരിശീലനത്തില്‍ സംബന്ധിച്ചു. ഇടപാടുകാര്‍ക്ക് യു. പി. ഐ. ഐ. ഡി ഉപയോഗിച്ച് ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമിടപാടുകള്‍ നടത്തി.
ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ എന്‍. കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. എഫ്. എല്‍. സി അംഗങ്ങള്‍ ദേവദാസ്, സാലു സണ്ണി, ബാലേന്ദര്‍ നായര്‍, സി. ഡി. എസ് ചെയര്‌പേനഴ്‌സണ്‍ സാഹിറ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ബൈജു സി. എം സ്വാഗതവും അര്‍ച്ചനാകുമാരി എന്‍. ബി നന്ദിയും പറഞ്ഞു.
