
ഓക്സിജന്‍റെയും കോവിഡ് വാക്‌സിന്‍റെയും ഇറക്കുമതി തീരുവ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മൂന്നുമാസത്തേക്ക് ഓക്സിജന്‍ ഇറക്കുമതിക്കുള്ള ഇളവ് നൽകും.

ഓക്സിജന്‍ ഇറക്കുമതി ചെയ്യുമ്പോൾ ഹെല്‍ത്ത് സെസും ഒഴിവാക്കും. രാജ്യത്ത് പുതിയ വാക്സിനേഷൻ നയം നടപ്പിലാക്കാനുള്ള നിർദേശങ്ങളും കേന്ദ്രം മുന്നോട്ട് വച്ചു. സംസ്ഥാനങ്ങൾ നേരിട്ട് വാക്സീൻ വാങ്ങുന്നതിന് ആദ്യ പരിഗണന നൽകണമെന്നാണ് കേന്ദ്രം നൽകിയ നിർദേശം.
