
രാജ്ഭവനിൽ ഒരുക്കുന്ന ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും. ഈ മാസം 14ന് രാജ്ഭവനില്‍ വച്ച് നടക്കുന്ന ആഘോഷ പരിപാടിയിലേക്കാണ് ഗവര്‍ണര്‍ മന്ത്രിമാരെ ക്ഷണിച്ചത്.
പതിനാലിന് വൈകീട്ട് അഞ്ച് മണിക്ക് രാജ്ഭവനിലാണ് വിരുന്ന്. നാളെ വൈകീട്ട് ദില്ലിക്ക് പോകുമെന്നും പങ്കെടുക്കാൻ കഴിയില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അറിയിച്ചത്. മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാര്‍ എന്നിവരെയും മതനേതാക്കളെയും ആഘോഷത്തിനു ക്ഷണിച്ചിരുന്നു.

തിരുവനന്തപുരത്തെ ചടങ്ങിനു ശേഷം കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കാനും രാജ്ഭവന്‍ അധികൃതരോട് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബില്ല് പാസാകുന്നതിന്‍റെ തൊട്ടടുത്ത ദിവസമാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ഗവര്‍ണര്‍ ക്രിസ്മസ് വിരുന്നിന് ക്ഷണിച്ചിട്ടുള്ളത്.
