പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

  • Post category:news
  • Reading time:1 min read
You are currently viewing പാലാരിവട്ടം  അഴിമതി; ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

വിവാദമായ പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സംസ്ഥാന സർക്കാർ. ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് സർക്കാർ നിലപാടറിയിച്ചത്. ഇബ്രാഹിം കുഞ്ഞ് ഓപ്പറേഷൻ തിയറ്ററിൽ ആണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.

അറസ്റ്റിലായ ശേഷം ഇത് രണ്ടാം തവണയാണ് ഇബ്രാഹിംകുഞ്ഞ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നത്. നേരത്തെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ ഇളവ് തേടി ഇന്നലെ ഇബ്രാഹിംകുഞ്ഞ് കോടതിയെ സമീപിച്ചെങ്കിലും പിന്നീട് പിന്മാറിയിരുന്നു. അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി.

0Shares