നെയ്യാറ്റിൻകര: ദമ്പതികൾ തീപിടിച്ച് മരിച്ച സംഭവത്തിൽ പ്രതി സംസ്ഥാന സർക്കാർ: രമേശ് ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing നെയ്യാറ്റിൻകര: ദമ്പതികൾ തീപിടിച്ച് മരിച്ച സംഭവത്തിൽ പ്രതി സംസ്ഥാന സർക്കാർ: രമേശ് ചെന്നിത്തല

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ അതിയന്നൂർ നെടുന്തോട്ടം ലക്ഷം വീട് കോളനിയിൽ പുറമ്പോക്കിൽ ഒറ്റ മുറി വീട് വച്ച് താമസിച്ചിരുന്ന ദരിദ്ര കുടുംബത്തെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ദമ്പതികൾ തീപിടിച്ച് മരിച്ച സംഭവത്തിൽ പ്രതി സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു .

മനുഷ്യ മനസാക്ഷിയെ നടുക്കിയ ഈ ദാരുണ സംഭവം ഉണ്ടായത് പോലീസിന്‍റെ ദുർവാശിയും ധിക്കാരവും കാരണമാണ്. കുടിയൊഴിപ്പിക്കലിന്‍റെ പേരിൽ പോലീസ് നടത്തിയത് നരഹത്യയാണ്,കൊടും ക്രൂരതയാണ് .

അരമണിക്കൂർ കാത്തിരുന്നാൽ അനുകൂലവിധി ഉണ്ടാകുമെന്ന് കരഞ്ഞ് പറഞ്ഞിട്ടും അത് വകവയ്ക്കാതെ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണത്തിന്‍റെ മുന്നിൽ നിന്നും കുടുംബത്തെ വലിച്ചിറക്കാനാണ് പോലീസ് ശ്രമിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

0Shares