95 വയസ്സ് പിന്നിട്ട മുത്തശ്ശിയെ ശാസ്ത്ര സാഹിത്യ പരിഷത്ത് ആദരിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing 95 വയസ്സ് പിന്നിട്ട മുത്തശ്ശിയെ ശാസ്ത്ര സാഹിത്യ പരിഷത്ത്  ആദരിച്ചു

കുറ്റിക്കോൽ / കാസർകോട്: അന്താരാഷ്‌ട്ര വനിതാ ദിനത്തിന്‍റെ ഭാഗമായി പരിഷത്ത് കുറ്റിക്കോൽ യൂണിറ്റ് 95 വയസ്റ്റ് പിന്നിട്ട അഞ്ചു തലമുറയിലൂടെ ജീവിക്കുന്ന ഖദീജുമ്മയെ ആദരിച്ചു. ജില്ലാ ജോ.സെക്രട്ടറി കെ.ടി സുകുമാരനും, മേഖലാ കമ്മിറ്റി അംഗം എ.കെ. നീലാംബരനും ചേർന്ന് ഷാളണിയിച്ച് ആദരിച്ചു.

പത്ത് മക്കളുടെ അമ്മയായ ഖദീജുമ്മ, മൂന്ന് മക്കളിലൂടെ അഞ്ചാം തലമുറയിലൂടെ ജീവിക്കുന്നു. ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യുന്ന, ഇന്ത്യൻ വോളിബോളിലെ സർവ്വീസസ് താരം ഷെഫീഖ് റഹ്മാന്‍റെ ഉമ്മുമ്മയാണ്. പെൻഷൻ ഉൾപ്പെടെ ഒരു ആനുകൂല്യവും ലഭിക്കുന്നില്ലെങ്കിലും പേരമകൻ ഇന്ത്യയ്ക്ക് വേണ്ടി പടനയിക്കുന്നത് സന്തോഷം പകരുന്നുവെന്ന് ആദരവിന് മറുപടിയായി പറഞ്ഞു. യൂണിറ്റ് സെക്രട്ടറി ജയൻ കളക്കര, പ്രസിഡണ്ട് മണി സി.എച്ച് പി.നടരാജൻ, സുരേന്ദ്രൻ ബേത്തൂർ പാറ, ഖാലീദ് എന്നിവർ സംബന്ധിച്ചു.

0Shares