മെഡിക്കൽ കോളേജിലെ ക്യാന്റിനിലേക്ക് മരച്ചീനി നൽകി എസ്.എസ്.എഫ്.എസ്.വൈ.എസ് ബെളിഞ്ച യുണിറ്റ് സാന്ത്വനം

  • Post category:local news
  • Reading time:1 min read
You are currently viewing മെഡിക്കൽ കോളേജിലെ ക്യാന്റിനിലേക്ക് മരച്ചീനി നൽകി എസ്.എസ്.എഫ്.എസ്.വൈ.എസ് ബെളിഞ്ച യുണിറ്റ് സാന്ത്വനം

ബദിയടുക്ക/ കാസര്‍കോട്:ഉക്കിനടുക്കയിലുള്ള കാസർകോട് കാസർകോട് മെഡിക്കൽ കോളേജിൽ കഴിയുന്ന രോഗികൾക്കും ജിവനക്കാർക്കുമുള്ള ക്യാന്റിങ്ങിലേക്ക് മരച്ചീനി നൽകി കേരള മുസ്ലിം ജമാഅത്ത് എസ്. എസ്. എഫ്. എസ്. വൈ. എസ് ബെളിഞ്ചയുണിറ്റ് സാന്ത്വന പ്രവർത്തകർ മാതൃകയായി.

ബദിയഡുക്ക സോൺ കമ്മിറ്റി മാസങ്ങളായി നടത്തിവരുന്ന സ്വന്തന പ്രവർത്തങ്ങളുടെ ഭാഗമായിട്ടാണ് ബെളിഞ്ച യൂണിറ്റ് മരച്ചീനി നൽകിയത്. യുണിറ്റ് പ്രസിഡണ്ട് നാസർ ഹിമമി സഖാഫിയുടെ അധ്യക്ഷതയിൽ സർക്കിൾ പ്രസിഡന്റ് ഹാഫിള് എൻ. കെ. എം മഹ്ളരി ബെളിഞ്ച ഉദ്ഘടാനം ചെയ്തു.

സോൺ സ്വന്തനം ഡയറക്ടറേറ്റ് അംഗം ഫൈസൽ നെല്ലിക്കട്ട, മെഡിക്കൽ കോളേജ് സ്റ്റാഫ് അംഗങ്ങളായ ജോഷി സേവ്യർ,ജിദേശ്, ഈശ്വർ, എസ്. എസ്. എഫ് ഡിവിഷൻ സെക്രട്ടറി അബുബക്കർ ഹിമമി ബെളിഞ്ച, ഐ. സി .എഫ് അംഗം എൻ. എം ശരീഫ് നാരംമ്പാടി , യൂണിറ്റ് ഫിനാൻസ് സെക്രട്ടറി അബ്ദുൽ ലത്വീഫ് ഗോളിക്കട്ട, ഹനീഫ് ദഡുമൂല, ഷമൽ നട്ക്കുന്ന്, സുബൈർ ഗുരിയടുക്ക, ബാദുഷ നെല്ലിക്കട്ട, അബ്ദു റസ്സാഖ് മിസ്ബാഹി, ഇല്യാസ് ഗണ്ടിത്തടുക്ക, ഇർഷാദ്, നസീർ നാരമ്പാടി എന്നിവര്‍ സംബന്ധിച്ചു.

0Shares