സി.പി.ഐ.എം പ്രവർത്തകർ പട്ടിയെപ്പോലെ തല്ലിച്ചതച്ചു; ദീപുവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയത് ശ്രീനിജൻ എം.എൽ.എ; ആരോപണവുമായി ട്വിന്റി-20

  • Post category:news
  • Reading time:1 min read
You are currently viewing സി.പി.ഐ.എം പ്രവർത്തകർ പട്ടിയെപ്പോലെ തല്ലിച്ചതച്ചു; ദീപുവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയത് ശ്രീനിജൻ എം.എൽ.എ; ആരോപണവുമായി ട്വിന്റി-20

എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് ട്വന്റി-20 പ്രവർത്തകൻ ദീപുവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയത് ശ്രീനിജൻ എം.എൽ.എയെന്ന് ആരോപണവുമായി ട്വിന്റി-20. ദീപുവിനെ സി.പി.ഐ.എം പ്രവർത്തകർ പട്ടിയെപ്പോലെ തല്ലിച്ചതച്ചെന്നും ദീപുവിന് ഒരു അസുഖവും ഉണ്ടായിരുന്നില്ലെന്നും എന്നിട്ടും ലിവർ സിറോസിസ് ആയിരുന്നെന്ന് ശ്രീനിജൻ പ്രചരിപ്പിക്കുന്നെന്നും ട്വിന്റി-20 ആരോപിച്ചു.

ശ്രീനിജനെ കിഴക്കമ്പലത്ത് കാലുകുത്താൻ തങ്ങൾ അനുവദിക്കില്ലെന്നും ട്വിന്റി-20 അറിയിച്ചു. ക്രൂരമർദനം ഏറ്റതാണ് ദീപുവിൻ്റെ മരണകാരണമെന്ന് കുന്നത്തുനാട് മുൻ എം.എൽ.എ വി.പി സജീന്ദ്രനും ആരോപിച്ചു. കിഴക്കമ്പലത്ത് വിളക്കണയ്ക്കൽ സമരത്തിനിടെ മർദ്ദനമേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിലെ താമസക്കാരനായ ദീപു (37).

കിഴക്കമ്പലം അഞ്ചാം വാർഡിലെ ട്വന്റി-20 വാർഡ് ഏരിയ സെക്രട്ടറിയായിരുന്നു .തലച്ചോറിൽ ശക്തമായ ആന്തരികരക്തസ്രാവമുണ്ടായതിനാൽ ദീപുവിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് ദീപുവിനെ പിന്നീട് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല.രോഗി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമായതോടെ ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് ചേർന്ന് ദീപുവിൻ്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

0Shares