
വാളയാര്‍ കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. നിശാന്തിനി ഐ. പി. എസിനാണ് അന്വേഷണത്തിന്‍റെ മേല്‍നോട്ടം. ക്രൈംബ്രാഞ്ച് എസ്. പി എ. എസ് രാജു, ഡി. സി. പി ഹേമലത എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്. തുടരന്വേഷണത്തിന് അനുമതി തേടി അന്വേഷണസംഘം പോക്‌സോ കോടതിയില്‍ അപേക്ഷ നല്‍കും.

നാളെയാണ് സംഘം പാലക്കാട് പോക്സോ കോടതിയെ സമീപിക്കുക. കേസ് ഡയറി ഉള്‍പ്പടെ പുതിയ സംഘത്തിന് കൈമാറിയതായി പാലക്കാട് എസ്. പി വ്യക്തമാക്കി. 2017 ജനുവരി 13നാണ് 13 വയസുകാരിയായ മൂത്ത പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 52 ദിവസത്തിന് ശേഷം മാര്‍ച്ച് നാലിന് നാലാംക്ലാസുകാരിയായ അനിയത്തിയും ഇതേരീതിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു.
