പ്രവാസികളായ അമുസ്‌ലിങ്ങളുടെ കേസുകൾ പരിഗണിക്കുന്നതിന് പത്യേക കോടതി; അബുദാബിയിൽ പ്രവർത്തനം ആരംഭിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing പ്രവാസികളായ അമുസ്‌ലിങ്ങളുടെ കേസുകൾ പരിഗണിക്കുന്നതിന് പത്യേക കോടതി; അബുദാബിയിൽ പ്രവർത്തനം ആരംഭിച്ചു

അബുദാബിയിലെ വിദേശികളായ അമുസ്‌ലിങ്ങളുടെ വ്യക്തിഗത സ്റ്റാറ്റസ് കേസുകളിൽ സ്‌പെഷ്യലൈസ് ചെയ്യുന്ന ആദ്യത്തെ കോടതി അബുദാബിയിൽ പ്രവർത്തനം ആരംഭിച്ചു . അബുദാബി ജുഡീഷ്യൽ ഡിപാർട്ട്‌മെന്റ് അണ്ടർ സെക്രട്ടറി യൂസഫ് സയീദ് അൽ അബ്രി ഉദ്ഘാടനം നിർവഹിച്ചു.

അമുസ്‌ലിങ്ങളുടെ കുടുംബപരമായുണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കുന്ന ജുഡീഷ്യൽ സംവിധാനമൊരുക്കുകയെന്നതാണ് ലക്ഷ്യം. അബുദാബി എമിറേറ്റിൽ അമുസ്ലിം ഇതര വ്യക്തിത്വ വിഷയങ്ങൾ നിയന്ത്രിക്കുന്ന നിയമം നടപ്പിലാക്കുന്നതിനായി അബുദാബി എമിറേറ്റിൻ്റെ ഭരണാധികാരി എന്ന നിലയിൽ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് കോടതി പ്രഖ്യാപിച്ചത് .

മുസ്‍ലിം ഇതര കുടുംബകാര്യങ്ങൾക്കായി ആദ്യത്തെ പ്രത്യേക കോടതി സ്ഥാപിക്കുന്നത് നീതിന്യായ വ്യവസ്ഥയെ കൂടുതൽ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് യൂസഫ് സയീദ് അൽ അബ്രി പറഞ്ഞു . ജുഡീഷ്യൽ മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവന്ന് കാര്യക്ഷമമാക്കുന്നതിനായി ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയും അബുദാബി ജുഡീഷ്യൽ വകുപ്പ് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദ്ദേശമനുസരിച്ചാണ് പുതിയ കോടതി .

0Shares