സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടു; സ്വപ്നയുടെ മൊഴി പുറത്ത്

  • Post category:news
  • Reading time:1 min read
You are currently viewing സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടു; സ്വപ്നയുടെ മൊഴി പുറത്ത്

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടെന്ന് സ്വർണകടത്ത് കേസ് പ്രതി‌ സ്വപ്‌ന സുരേഷിന്‍റെ മൊഴി. മിഡില്‍ ഈസ്റ്റ് കോളേജിന്റെ ശാഖ ഷാര്‍ജയില്‍ ആരംഭിക്കാനായിരുന്നു പദ്ധതി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സ്വപ്‌നയുടെ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

മിഡില്‍ ഈസ്റ്റ് കോളേജിന്റെ ശാഖ ഷാര്‍ജയില്‍ ആരംഭിക്കാനായി സ്ഥാപനത്തിന് സ്ഥലം വേണമായിരുന്നു. ആ ഭൂമി സൗജന്യമായി ലഭിക്കാന്‍ ഷാര്‍ജ ഭരണാധികാരിയുമായി സ്പീക്കര്‍ കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയില്‍ ഭൂമി നല്‍കാമെന്ന് ഉറപ്പുകിട്ടിയെന്നും സ്വപ്‌ന മൊഴി നൽകിയിട്ടുണ്ട്.

സ്പീക്കര്‍ ശ്രീരാമകൃഷ്ണന് മിഡില്‍ ഈസ്റ്റ് കോളേജില്‍ മുമ്പ് നിക്ഷേപമുണ്ടെന്നും സ്വപ്‌ന മൊഴി നൽകി. കൂടാതെ സ്വപ്‌നയും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റ് അടിസ്ഥാനമാക്കി നടത്തിയ ചോദ്യംചെയ്യലില്‍ സ്വപ്‌ന പറഞ്ഞ കാര്യങ്ങളാണ് ഇഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

0Shares