
സ്പാനിഷ് രാജകുമാരി മരിയ തെരേസ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരണപ്പെടുന്ന ആദ്യത്തെ രാജകുടുംബാംഗമാണിവര്‍. ചാള്‍സ് രാജകുമാരനാണ് കോവിഡ് സ്ഥിരീകരിച്ച ലോകത്തിലെ ആദ്യത്തെ രാജകുടുംബാംഗം.

സ്പാനിഷ് രാജാവ് ഫിലിപ് നാലാമന്‍റെ ബന്ധുകൂടിയാണ് മരണപ്പെട്ട മരിയ തെരേസ. ഫിലിപ് രാജാവിന്‍റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണ് എന്ന റിപ്പോര്‍ട്ട് പുറത്തുവന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് രാജകുടുംബത്തില്‍പെട്ട ഒരാള്‍ മരിക്കുന്നത്.
