ഇന്ത്യൻ സൈന്യത്തിന് ഇനി അത്യാധുനിക ഡിജിറ്റൽ സൈനിക യൂണിഫോമുകൾ; സവിശേഷതകൾ അറിയാം

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യൻ സൈന്യത്തിന് ഇനി അത്യാധുനിക ഡിജിറ്റൽ സൈനിക യൂണിഫോമുകൾ; സവിശേഷതകൾ അറിയാം

ഇന്ത്യൻ സൈന്യത്തിന് കരുത്തേകൻ ഇനി പുതിയ യൂണിഫോമും. അത്യാധുനിക ഡിജിറ്റൽ സൈനിക യൂണിഫോമുകൾ എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാൻ പറ്റുന്നതും കൂടുതൽ സൗകര്യപ്രദമായതുമാണ്. ഈ പുതിയ യുദ്ധകാല യൂണിഫോം ധരിച്ചാണ് ശനിയാഴ്ച കരിയപ്പ ഗ്രൗണ്ടിൽ നടന്ന കരസേന ദിനത്തിൽ സൈനികർ പരേഡ് ചെയ്തത്.

പ്രധാന സവിശേഷതകൾ

ഒലിവ്, ഭൗമ നിറങ്ങളുടെ മിശ്രിതത്തോടുകൂടിയുള്ളതാണ് പുതിയവസ്ത്രങ്ങൾ. ട്രൂപ്പുകളെ വിന്യസിക്കുന്ന മേഖലകളും അവിടങ്ങളിലെ കാലാവസ്ഥയും കണക്കാക്കി രൂപപ്പെടുത്തിയതാണിവ.

പരിസ്ഥിതിസൗഹൃദവും ഏതു മേഖലയ്ക്കും അനുയോജ്യവുമായ തരത്തിലുള്ളതാണ് ഈ യൂണിഫോം.


വിവിധ രാജ്യങ്ങളിലെ സൈനിക യൂണിഫോമുകൾ വിശകലനം ചെയ്തശേഷം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ സഹകരണത്തോടെയാണ് സൈന്യം പുതിയ യൂണിഫോം രൂപകൽപ്പന ചെയ്തത്.

ഈ യൂണിഫോം കൂടുതൽ സൗകര്യപ്രദമാണ് എല്ലാത്തരം ഭൂപ്രദേശങ്ങളിലും ഇത് ധരിക്കാം. കമ്പ്യൂട്ടറുമായി ബന്ധപ്പെടുത്തിയ ഡിജിറ്റൽ അസിസ്റ്റൻസിനുള്ള സംവിധാനങ്ങളും യൂണിഫോമിലുണ്ട്.

പുതിയ യൂണിഫോമിലുള്ള ഷർട്ട് പാന്റിൽ തിരുകേണ്ടതില്ല. ഈ യൂണിഫോമുകൾ പൊതുവിപണിയിൽ ലഭ്യമാകില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

0Shares