
ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എങ്ങനെയാണ് ചൈന നമ്മുടെ ഭൂപ്രദേശം കയ്യടക്കിയത്? എങ്ങനെയാണ് 20 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്? അവിടത്തെ ഇപ്പോഴത്തെ സാഹചര്യം എന്താണ്? ഈ സംഭവത്തെ ചൊല്ലി ഇന്ന് രാജ്യത്തുള്ള രോഷം മനസ്സിലാക്കി പ്രധാനമന്ത്രി മുന്നോട്ടു വരണമെന്നും രാജ്യത്തോട് സത്യം പറയണമെന്നും സോണിയ ആവശ്യപ്പെട്ടു.

നമ്മുടെ സൈനികരെ ഇനിയും കണ്ടെത്താനുണ്ടോ? നമ്മുടെ എത്ര സൈനികര്‍ക്കും ഓഫീസര്‍മാര്‍ക്കുമാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്? ഏതൊക്കെ മേഖലകളാണ് ചൈന കയ്യടക്കിയിട്ടുള്ളത്? ഇതിനെ നേരിടാന്‍ സര്‍ക്കാരിന് എന്ത് പദ്ധതിയാണുള്ളത്? ഈ പ്രതിസന്ധി ഘട്ടത്തില്‍ സൈന്യത്തിനും സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സര്‍ക്കാരിനും ഒപ്പമാണ് കോണ്‍ഗ്രസെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.
