ചങ്ങനാശേരിയില്‍ മദ്യലഹരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു; ’വീട്ടില്‍ വന്നാല് ഒരു സംഭവം കാണാം’ എന്ന് പറഞ്ഞ് നാട്ടുകാരെ വിളിച്ചറിയിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ചങ്ങനാശേരിയില്‍ മദ്യലഹരിയിൽ  മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു; ’വീട്ടില്‍ വന്നാല് ഒരു സംഭവം കാണാം’ എന്ന് പറഞ്ഞ് നാട്ടുകാരെ വിളിച്ചറിയിച്ചു

കോട്ടയം ജില്ലയിലെ ചങ്ങനാശേരിയില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ (55) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ ജിതിന്‍ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരയ്ക്കാണ് കൊലപാതകം നടന്നത്.

ജിതിന്‍ ബാബു തന്നെയാണ്കുഞ്ഞന്നാമ്മ കൊല്ലപ്പെട്ട വിവരം നാട്ടുകാരെ വിളിച്ച് അറിയിച്ചത്. കൊലപാതകത്തെ തുടര്‍ന്ന് ജിതിന്‍ ബാബു അയല്‍ പക്കത്തെ വീട്ടില്‍ ഫോണില്‍ വിളിച്ച് വീട്ടില്‍ വന്നാല്‍ ഒരു സംഭവം കാണാം എന്ന് അറിയിക്കുകയായിരുന്നു.

പോലീസ് എത്തി ഗ്രില്‍ പൊളിച്ച് വീടിനുള്ളില്‍ കടന്നപ്പോള്‍ ആണ് ബെഡ് റൂമില്‍ അമ്മയെ കഴുത്ത് അറുത്ത നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് പോലീസ് കുഞ്ഞന്നാമ്മയുടെ മകന്‍ നിതിനെ ചോദ്യം ചെയ്യുകയും ഇയാള്‍ കുറ്റസമ്മതം നടത്തുകയുമുണ്ടായി.

0Shares