കെ.വി തോമസ് സെമിനാറില്‍ പങ്കെടുത്താല്‍ മൂക്കു ചെത്തിക്കളയും എന്നു ചിലര്‍ പറഞ്ഞു; ഇന്ന് ഒന്നും സംഭവിച്ചിട്ടില്ല; നാളേയും ഒന്നും സംഭവിക്കില്ല: മുഖ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing കെ.വി തോമസ് സെമിനാറില്‍ പങ്കെടുത്താല്‍ മൂക്കു ചെത്തിക്കളയും എന്നു ചിലര്‍ പറഞ്ഞു; ഇന്ന് ഒന്നും സംഭവിച്ചിട്ടില്ല;  നാളേയും ഒന്നും സംഭവിക്കില്ല: മുഖ്യമന്ത്രി

ഹൈക്കമാന്റ് വിലക്ക് ലംഘിച്ച് സി.പി.എം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കാനെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . സി.പി.എം 23ാം പാർട്ടി കോൺഗ്രസ് സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കാനാണ് കെ.വി തോമസ് എത്തിയത്. ‘കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ’ എന്ന വിഷയത്തിലാണ് സെമിനാർ. തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധി എന്ന നിലയിലാണ്. അദ്ദേഹം ഇപ്പോഴും കോണ്‍ഗ്രസ് നേതാവായി തുടരുന്നു. അങ്ങനെ തന്നെയാണ് പങ്കെടുക്കുന്നതും. സെമിനാറില്‍ പങ്കെടുത്താല്‍ മൂക്കു ചെത്തിക്കളയും എന്നു ചിലര്‍ പറഞ്ഞു. ഇന്ന് ഒന്നും സംഭവിച്ചിട്ടില്ല. നാളേയും ഒന്നും സംഭവിക്കില്ല- മുഖ്യമന്ത്രി പറഞ്ഞു.

0Shares