സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങാൻ മൂന്ന് മാസം പ്രായമുളള പിഞ്ചുകുഞ്ഞിനെ വിൽപ്പന ചെയ്തു; ദമ്പതികൾ പിടിയിൽ

  • Post category:news
  • Reading time:1 min read
You are currently viewing സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങാൻ മൂന്ന് മാസം പ്രായമുളള പിഞ്ചുകുഞ്ഞിനെ വിൽപ്പന ചെയ്തു; ദമ്പതികൾ പിടിയിൽ

സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങാൻ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ ദമ്പതികൾ പിടിയിൽ.
ആർഭാട ജീവത്തിന് സ്വന്തം കുഞ്ഞിനെ 1.5 ലക്ഷത്തിന് വിറ്റെന്ന പരാതിയെ തുടര്‍ന്നാണ് ദമ്പതികളെ പോലീസ് പിടികൂടിയത്. ഉത്തര്‍പ്രദേശിലെ കന്നൗജ് ജില്ലയിലാണ് സംഭവം.

കുട്ടിയുടെ മുത്തച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ചയാണ് യുവതിയുടെ മുത്തച്ഛന്‍ പോലീസില്‍ പരാതി നല്‍കിയത്.

മൂന്ന് മാസം മുമ്പാണ് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കാര്‍ വാങ്ങണമെന്ന ആഗ്രഹം കലശമായതോടെ ഗുര്‍സാഹായ്ഗഞ്ച് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായിക്ക് കുഞ്ഞിനെ വില്‍ക്കുകയായിരുന്നു.
കുഞ്ഞ് ഇപ്പോഴും വ്യവസായിയുടെ പക്കലാണെന്നും ദമ്പതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും പൊലീസ് ഇന്‍സ്‌പെക്ടര്‍ കോട്വാലി ശൈലേന്ദ്രകുമാര്‍ കുമാര്‍ പറഞ്ഞു.

0Shares