ശ്രീകൃഷ്ണ ജയന്തി; അമ്പാടികണ്ണൻമാരും ഗോപികമാരും ആമോദത്തിൽ, ജില്ലയിൽ നൂറിലേറെ നഗരങ്ങളിൽ ശോഭായാത്രകൾ

You are currently viewing ശ്രീകൃഷ്ണ ജയന്തി; അമ്പാടികണ്ണൻമാരും ഗോപികമാരും ആമോദത്തിൽ, ജില്ലയിൽ നൂറിലേറെ നഗരങ്ങളിൽ ശോഭായാത്രകൾ

‘അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും’ എന്നതാണ് ഈ വർഷത്തെ ബാലഗോകുലത്തിൻ്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റെ സന്ദേശം. ആഘോഷത്തിന് മുന്നോടിയായി ബോവിക്കാനം, ഉദുമ, ഹൊസ്ദുർഗ്, പനത്തടി, നീലേശ്വരം തുടങ്ങിയ പ്രദേശങ്ങളുടെ പരിധിയിൽ നിരവധി സ്ഥലങ്ങളിൽ ജന്മാഷ്ടമി വിളംബരമായി പതാക ഉയർത്തി.

ബോവിക്കാനത്ത് നടന്ന ശോഭായാത്രയിൽ നിന്ന്

വിവിധ തരത്തിലുള്ള നിശ്ചല ദൃശ്യങ്ങള്‍, ഭജന സംഘങ്ങള്‍ എന്നിവ ശോഭായാത്രയ്‌ക്ക് അകമ്പടിയേകി. മുത്തുക്കുടയേന്തിയ ബാലികാ ബാലന്മാര്‍ ശോഭായാത്രയ്‌ക്ക് നിറപ്പകിട്ടേകി. ജില്ലയിൽ 140 ഓളം കേന്ദ്രങ്ങളിലാണ് ശോഭായാത്രകൾ നഗര വീഥികളിൽ പ്രയാണം തുടർന്നത്.

വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പുറപ്പെട്ട ശോഭായാത്രകള്‍ സംഗമിച്ച് മഹാശോഭായാത്ര ആയാണ് സമാപന സ്ഥലത്തെത്തിയത്. ക്ഷേത്രത്തിൽ ബുധനാഴ്‌ച വിശേഷാൽ പൂജകളോടെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷം നടന്നു.

0Shares