‘ഭീഷണിപ്പെടുത്തിയ ആളുടെ പേര് ശോഭാ സുരേന്ദ്രൻ വെളിപ്പെടുത്തണം’; ആരോപണം തള്ളി ഗോകുലം ഗോപാലൻ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ‘ഭീഷണിപ്പെടുത്തിയ ആളുടെ പേര് ശോഭാ സുരേന്ദ്രൻ വെളിപ്പെടുത്തണം’; ആരോപണം തള്ളി ഗോകുലം ഗോപാലൻ

ആലപ്പുഴ: എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ്റെ ആരോപണങ്ങൾ തള്ളി ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ ഗോകുലം ഗോപാലൻ. തൻ്റെ പേരിൽ ഭീഷണിപ്പെടുത്തിയ ആളുടെ പേര് ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തണമെന്ന് ​ഗോ​കുലം ​ഗോപാലൻ ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയ പ്രവർത്തനങ്ങളിലും താൻ ഇടപെടാറില്ലെന്ന് ഗോകുലം ​ഗോപാലൻ പറഞ്ഞു.

വ്യക്തിഹത്യ നടത്താൻ വേണ്ടിയാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്നും ​ഗോകുലം ​ഗോപാലൻ പറഞ്ഞു. ശോഭാ സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളതെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ആവർത്തിച്ചാൽ നിയമ നടപടി സ്വീകരിയ്ക്കുമെന്ന് ഗോകുലം ഗോപാലൻ വ്യക്തമാക്കി.

0Shares