
കൊവിഡ് രോഗമുക്തനായി വീട്ടിലെത്തിയ മുംബൈ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്തെ പാമ്പു കടിച്ചു. താനെയിലെ ശിവസേന അംഗത്തിനാണ് പാമ്പുകടിയേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വീടിനു സമീപത്തെ പൂന്തോട്ടത്തില്‍ ഇരിക്കുമ്പോഴായിരുന്നു അപകടം.

കൗണ്‍സിലര്‍ക്കും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുലുന്ദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം ഭേദമായ കൗണ്‍സിലര്‍ രണ്ടു ദിവസം മുന്‍പാണ് വീട്ടിലെത്തിയത്. വീട്ടില്‍ ക്വാറന്റീനില്‍ കഴിയവേയാണ് പാമ്പുകടിയേറ്റത്.
