കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് പോസിറ്റീവ്

  • Post category:news
  • Reading time:1 min read
You are currently viewing കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് പോസിറ്റീവ്

കേന്ദ്രമന്ത്രി സ്മൃതി ഇറാനി കോവിഡ് പോസിറ്റീവ്. തന്‍റെ ഓഫീഷ്യൽ ട്വിറ്റെറിലൂടെയാണ് മന്ത്രി ഈ വാർത്ത പുറത്ത് വിട്ടത്. താനുമായി സമ്പർക്കത്തിലായവർ കോവിഡ് ടെസ്റ്റ്‌ നടത്താനും, സ്വയം നിരീക്ഷണത്തിൽ ഇരിക്കാനും സ്മൃതി ഇറാനി ട്വിറ്ററിലൂടെ അറിയിച്ചു.

ഒരു പ്രഖ്യാപനം നടത്തുമ്പോൾ ഞാൻ വാക്കുകൾ തിരയുന്നത് വളരെ അപൂർവമാണ്; അതിനാൽ ഞാൻ ഇവിടെ ലളിതമായി പറയുന്നു, കോവിഡ് പരിശോധനയിൽ എനിക്ക് പോസിറ്റീവ് ആണ്. ഞാനുമായി സമ്പർക്കം പുലർത്തിയവർ എത്രയും വേഗം സ്വയം പരിശോധന നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു -സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.

0Shares