രാത്രി വീട്ടിനുള്ളില്‍ കിടന്നുറങ്ങി; വീട്ടമ്മയെ പുലര്‍ച്ചെ കണ്ടത് പ്ലാവിന്‍റെ 22 അടിയോളം ഉയരത്തിലുള്ള കൊമ്പിൽ

  • Post category:news
  • Reading time:1 min read
You are currently viewing രാത്രി വീട്ടിനുള്ളില്‍ കിടന്നുറങ്ങി; വീട്ടമ്മയെ പുലര്‍ച്ചെ കണ്ടത് പ്ലാവിന്‍റെ 22 അടിയോളം ഉയരത്തിലുള്ള കൊമ്പിൽ

രാത്രി വീട്ടിനുള്ളില്‍ കിടന്നുറങ്ങിയ ഭാര്യയെ ഭർത്താവ് പുലര്‍ച്ചെ കണ്ടത് വീടിനടുത്തുള്ള പ്ലാവിന്‍റെ 22 അടിയോളം ഉയരത്തിലുള്ള കൊമ്പിൽ. നാലുമണിയോടെ ഭര്‍ത്താവ് ഉറക്കമുണര്‍ന്നപ്പോള്‍ ഭാര്യയെ കാണാനില്ല.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയെ ചില്ലകള്‍ കുറവായ പ്ലാവില്‍ കൊമ്പിൽ ഇരിക്കുന്നതായി കണ്ടത്.

അരിമ്പൂരിലാണ് സംഭവം. 50 വയസുകടന്ന സ്ത്രീ കയറിയത് എല്ലാവര്‍ക്കും അദ്ഭുതമായി. പ്ലാവില്‍ കയറി ഭാര്യയെ ഇറക്കാന്‍ ഇതിനിടെ ഭര്‍ത്താവ് ശ്രമം നടത്തിയെങ്കിലും താഴെ വീഴുമോയെന്ന ഭയം മൂലം ഇറങ്ങാന്‍ ഭാര്യ സമ്മതിച്ചില്ല. തുടര്‍ന്ന് കയര്‍ ഉപയോഗിച്ച്‌ ഭാര്യയെ മരത്തില്‍ കെട്ടിവെച്ച്‌ അദ്ദേഹം കൂട്ടിരുന്നു.

നേരം പുലര്‍ന്നശേഷം അതുവഴിയെത്തിയവരാണ് ഇക്കാര്യം അറിഞ്ഞത്.നാട്ടുകാരാണ് എട്ടുമണിയോടെ വിവരം അഗ്നിശമനാ സേനയെ അറിയിച്ചത്. 15 മിനിറ്റിനകം സ്ഥലത്തെത്തിയ സേനാംഗങ്ങള്‍ വല ഉപയോഗിച്ച്‌ വീട്ടമ്മയെ താഴെയിറക്കി. മാനസികാസ്വാസ്ഥ്യം കാണിക്കുന്ന വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

0Shares