
കാസര്‍കോട് പതിനാറുകാരി മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. വീട്ടില്‍ ഉണ്ടാക്കിയ ഐസ്‌ക്രീം കഴിച്ചാണ് പെണ്‍കുട്ടി മരിച്ചത്. സഹോദരന്‍ ആല്‍ബിന്‍ ആന്‍മേരിക്ക് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊടുത്താണ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്. ഐസ്‌ക്രീം കഴിച്ച ശേഷം ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട ആന്‍മേരി കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് മരിച്ചത്. ഇതിനിടെ പെണ്‍കുട്ടിക്ക് മഞ്ഞപ്പിത്തവും ബാധിച്ചിരുന്നു. നേരത്തെ ആന്‍മേരിയെ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിച്ചിരുന്നെങ്കിലും അസുഖത്തിന് കുറവില്ലാതിരുന്നതിനാല്‍ നാടന്‍ ചികിത്സയും നല്‍കിയിരുന്നു. അതിന് ശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
അച്ഛനും അമ്മയും ഉള്‍പ്പെടെ കുടുംബാംഗങ്ങളെയെല്ലാം ആല്‍ബിന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്ത്.

നിലവില്‍ ആല്‍ബില്‍ വെള്ളരിക്കുണ്ട് പോലീസിന്‍റെ കസ്റ്റഡിയിലാണ്. മഞ്ഞപ്പിത്തം ബാധിച്ചാണ് ആന്‍ മേരി മരിച്ചതെന്നായിരുന്നു ആദ്യവിവരം. മരണശേഷം കുട്ടിക്ക് കൊവിഡ് പോസറ്റിവ് ആണോ എന്ന് സംശയം ഉയര്‍ന്നു. തുടര്‍ന്ന് മാതാപിതാക്കളുടെയും സ്രവ പരിശോധന നടത്തിയപ്പോഴാണ് ശരീരത്തില്‍ വിഷാംശം കണ്ടെത്തിയത്.
കുട്ടി മരിച്ചതിനു പിന്നാലെ പിതാവ് ബെന്നിയെ (48) ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളോടെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് അവിടെ നിന്നും കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. ആന്‍മേരിയുടെ മരണത്തിന് നാലു ദിവസം മുമ്പ് വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയെന്നാണ് വിവരം. അന്നുതന്നെ ആന്‍മേരിയും പിതാവ് ബെന്നിയും കഴിച്ചിരുന്നു. ബാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
