
പുത്തിഗെ/ കാസര്‍കോട്: ലോക്ക് ഡൌൺ മൂലം ജനങ്ങൾ ദുരിതത്തിലായ സമയം വൈദ്യുതി ബില്ല് വർദ്ധിപ്പിച്ച കേരള സർക്കാരിന്‍റെ ജനദ്രോഹ നടപടിക്കെതിരെ പുത്തിഗെ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സീതാംഗോളി കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചു.

മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം. അബ്ബാസ് ഉപരോധം ഉദ്ഘാടനം ചെയ്തു. ഇ.കെ .മുഹമ്മദ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. എം.അബ്ദുല്ല മുഗു ,റഫീഖ് കണ്ണൂർ ,എം.എച്ച് അബ്ദുൽ റഹ്‌മാൻ, അബ്ദുൽ റഹ്മാൻ മുകാരികണ്ടം ,ഹനീഫ് സീതാംഗോളി ,റിയാസ് കണ്ണൂർ ,മുനീർ ഉറുമി ,മുജീബ് കെ.എം ,ഇല്യാസ് ഹുദവി ,ഉമ്മർ ,ഇഞ്ചു ഉറുമി ,മൊയ്‌ദീൻ എന്‍.ബി,ബഷീർ കണ്ണൂർ ,നാസർ കെ.ബി എന്നിവര്‍ നേതൃത്വം നൽകി.
