ചേച്ചിയുടെ വിവാഹം കൂടാനെത്തിയ ബന്ധുവിനൊപ്പം അനിയത്തി ഒളിച്ചോടി; പരാതിയുമായി മാതാപിതാക്കൾ

  • Post category:news
  • Reading time:1 min read
You are currently viewing ചേച്ചിയുടെ വിവാഹം കൂടാനെത്തിയ ബന്ധുവിനൊപ്പം അനിയത്തി ഒളിച്ചോടി; പരാതിയുമായി മാതാപിതാക്കൾ

വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ തിരുവല്ലയിലെത്തിയ ബന്ധുവായ യുവാവിനൊപ്പം വധുവിന്‍റെ സഹോദരി ഒളിച്ചോടി.19കാരിയായ മകളെ കാന്മാനില്ലെന്ന് മാതാപിതാക്കൾ തിരുവല്ല പോലീസിൽ പരാതി നൽകി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ യുവാവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്.

ബുധനാഴ്ച നടന്ന വിവാഹച്ചടങ്ങിനായി നാല് ദിവസം മുമ്പ് വധൂഗൃഹത്തിലെത്തിയ കുടുംബ സുഹൃത്ത് യുവതിയെയും മാതാവിനെയും കൂട്ടി ഷോപ്പിങ്ങിനെന്ന വ്യാജേന വെള്ളിയാഴ്ച തിരുവല്ല നഗരത്തിൽ എത്തുകയായിരുന്നു. കാറിലെത്തിയ യുവാവ് ഇരുവരെയും റോഡിലിറക്കി പാർക്ക് ചെയ്യാനെന്ന് പറഞ്ഞ് പോകുകയായിരുന്നു.

പിന്നാലെ കുരിശു കവലയിലെ ജൂവലറിയിൽ കയറിയ മാതാവിനോട് സമീപത്തെ കമ്പ്യൂട്ടർ കഫെയിൽ പോയി വരാമെന്നറിയിച്ച് യുവതിയും പോകുകയായിരുന്നു. ഏറെ നേരത്തിന് ശേഷവും യുവതി മടങ്ങി വരാത്തതിനെ തുടർന്ന് മാതാവ് മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ചോഫായ നിലയിലായിരുന്നു. തുടർന്ന് യുവാവിനെയും ബന്ധപ്പെടാൻ സാധിക്കാഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽക്കുകയായിരുന്നു.

0Shares