
ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ ഫോണ്‍ മോഷ്ടിച്ച കേസില്‍ എസ്. ഐക്ക് സസ്പെന്‍ഷന്‍.മരണപ്പെട്ട യുവാവിൻ്റെ ഫോണ്‍ ബന്ധുക്കള്‍ക്ക് നല്‍കാതെ സ്വന്തം സിം കാര്‍ഡിട്ട് ഉപയോഗിക്കുകയായിരുന്നു എസ് ഐ. തിരുവനന്തപുരം മംഗലപുരം മുന്‍ എസ്. ഐയും ഇപ്പോള്‍ ചാത്തന്നൂര്‍ എസ്. ഐയുമായ ജ്യോതി സുധാകറിനെയാണ് സംഭവത്തില്‍ സസ്പെന്‍റ് ചെയ്തത്.

ജൂണ്‍ 18 നാണ് മംഗലപുരം സ്വദേശിയായ അരുണ്‍ ജെറി ട്രെയിന്‍ തട്ടി മരണപ്പെടുന്നത്.ഇയാളുടെ ഫോണാണ് എസ്. ഐ ഔദ്യോഗിക സിം കാര്‍ഡ് ഇട്ട് ഉപയോഗിച്ചത്.യുവാവിൻ്റെ ഫോണ്‍ കാണാനില്ലെന്ന് അരുണിന്‍റെ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.
എന്നാല്‍ കേസ് നടക്കുന്നതിനിടയില്‍ എസ്. ഐ സ്ഥലം മാറി പോവുകയായിരുന്നു.തുടര്‍ന്നും ഫോണ്‍ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ മുന്നോട്ട് പോയതോടെയാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.തുടര്‍ന്നാണ് ഫോണ്‍ എസ്.ഐ തന്നെയാണ് കൈക്കലാക്കിയതെന്ന് മനസിലായത്.ഇതോടെയാണ് ജ്യോതി സുധാകറിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്.
