
കാഞ്ഞങ്ങാട് / കാസർകോട്: കൊല്ലൂർ മൂകാംബിക ദേവി സങ്കല്പമുള്ള ഹൊസ്‌ദുർഗ് രാജേശ്വരി മഠത്തിൽ വർഷം തോറും നടത്തുന്ന ശിഖര കലശാഭിഷേകം നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ വിവിധ പൂജാദികളോടെ നടന്നു. താഴിക കുടത്തിൽ ഇളനീർ, പാൽ, തേൻ, നെയ്യ്, ചന്ദനവെള്ളം പനിനീർ എന്നിവയാൽ അഭിഷേകം നടന്നു.
ശേഷം പ്രവേശന കവാടത്തിലേക്ക് വാദ്യം, ഭജന, ലളിത സഹസ്രനാമം, രത്നകല്ല് പതിച്ച വെള്ളിക്കുട എന്നിവയുടെ അകമ്പടിയോട് കൂടി എഴുന്നള്ളിച്ചിരുത്തി.

മംഗളാരതിക്ക് ശേഷം ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നള്ളിച്ച് ദേവിക്ക് കണ്ണിൽ കൺമഷി എഴുതി.
വ്രതത്തിൽ ഇരുന്ന ഒരമ്മ ആരതി ചെയ്‌തശേഷം അന്നദാനവും അഭിഷേക പ്രസാദ വിതരണവും തുലഭാരവും നടന്നു. ദേവിക സി.എ അവതരിപ്പിച്ച നൃത്താർച്ചനയും അരങ്ങേറി. ക്ഷേത്ര അധികാരി കുഞ്ഞിരാമൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
