49 ഏക്കര്‍ ഭൂമിയും ബംഗ്ലാവും ഉള്‍പ്പെടെ ശശികലയുടെ നൂറ് കോടിയുടെ സ്വത്ത് കണ്ടുകെട്ടി ആദായനികുതി വകുപ്പ്

  • Post category:news
  • Reading time:1 min read
You are currently viewing 49 ഏക്കര്‍ ഭൂമിയും ബംഗ്ലാവും ഉള്‍പ്പെടെ ശശികലയുടെ നൂറ് കോടിയുടെ സ്വത്ത് കണ്ടുകെട്ടി ആദായനികുതി വകുപ്പ്

തമിഴ്നാട്ടില്‍ വി.കെ ശശികലയുടെ നൂറ് കോടി രൂപ വിലമതിക്കുന്ന സ്വത്ത് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ചെന്നൈയ്ക്ക് സമീപം പയ്യാനൂരിലുള്ള 49 ഏക്കര്‍ ഭൂമിയും ബംഗ്ലാവുമാണ് കണ്ടുകെട്ടിയത്. ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണ് നടപടി.

2017ല്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ ബംഗ്ലാവില്‍ റെയ്ഡ് നടത്തിയിരുന്നു. അന്ന് ലഭിച്ച രേഖകള്‍ പരിശോധിച്ച ശേഷമാണ് നടപടി. നേരത്തേ മൂന്ന് തവണയായി ശശികലയുടെ 1900 കോടി രൂപയുടെ സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിട്ടുണ്ട്. 300 കോടി വിലമതിക്കുന്ന 67 സ്ഥലങ്ങളും ഇതുവരെ കണ്ടുകെട്ടിയതില്‍പ്പെടുന്നു.

0Shares